Recent Posts

Breaking News

Latest News

കോഴിക്കോട് : പൊതുവിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യത വർധിച്ച കാലത്താണ് നാമിപ്പോഴുള്ളതെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.വേളം ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈസ്കൂൾ ബ്ലോക്ക് കെട്ടിട ഉദ്ഘാടനവും നവീകരിച്ച ഹയർ സെക്കൻ്ററി ലൈബ്രറി ആൻ്റ് റീഡിംഗ് റൂം സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ മേഖലയിൽ വർഷം തോറും വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്. ഇത് പൊതുവിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ജനങ്ങൾ ഉൾക്കൊണ്ടു എന്നതിൻ്റെ തെളിവാണ്. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ നേട്ടം എന്നും നിലനിർത്തണം.

കൂട്ടായ്മയ്ലൂടെയുള്ള പഠനമാണ് കുട്ടികളിലെ വ്യക്തിത്വ വികാസം വർധിപ്പിക്കുന്നത്. അറിവുല്പാദിപ്പിക്കുന്ന ഫാക്ടറികളാണ് വിദ്യാലയങ്ങൾ. സ്കൂൾ കാലഘട്ടം ജീവിതത്തിൽ മറക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. വേളം സ്കൂൾ റോഡിൻ്റെ അസൗകര്യങ്ങൾ പരിഹരിക്കാൻ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കുറ്റ്യാടി മണ്ഡലത്തിൻ്റെ വികസനത്തിനും മന്ത്രി പിന്തുണ അറിയിച്ചു.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.വേളം ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ ടി.ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു.വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.യശോദ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി.ബാബു മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മലയിൽ സുമ, വികസന കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ പി.സൂപ്പി മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.മുജീബ് റഹ്മാൻ, വടകര ഡിഇഒ സി.കെ.വാസു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

The post പൊതു വിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യത വർധിച്ചു : മന്ത്രി മുഹമ്മദ് റിയാസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cY0yCm
via IFTTT

No comments