Recent Posts

Breaking News

Latest News

പാര്‍ലമെന്റിൽ കാര്‍ഷികനിയമം പിന്‍വലിച്ചെങ്കിലും സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.ഡൽഹി അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച്‌ ആയിരിക്കും കര്‍ഷക സംഘടനകളുടെ സമരം.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നുള്ള കര്‍ഷകരുടെ ആവശ്യവും ശക്തമാണ്. അതേസമയം, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ കിട്ടുന്നത് വരെ സഭയ്ക്ക് അകത്ത് സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരു സഭകളും പ്രക്ഷുപ്തമായി. കാര്‍ഷിക ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത് പോലെ രാജ്യസഭയിലും കേന്ദ്രം ചര്‍ച്ച നിഷേധിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

The post താങ്ങുവില നിയമം ഉറപ്പാക്കണം : സമരം തുടരുമെന്ന് കര്‍ഷകര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3G4SHjb
via IFTTT

No comments