Recent Posts

Breaking News

Latest News

പാലക്കാട് : ഹലാല്‍ ഭക്ഷണത്തെ പിന്തുണച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായി പ്രതികരിച്ച്‌​ ബി.ജെ.പി.സംസ്​ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.തികച്ചും വ്യക്​തിപരമായ അധിക്ഷേപമാണ്​ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്​. അടുത്തിടെയായി സ്വന്തം വീട്ടില്‍ മുഖ്യമന്ത്രിക്ക്​ ഹലാല്‍ ഭക്ഷണമാണ്​ ലഭിക്കുന്നത്​. അതിനാലാണ്​ പിണറായി ഹലാലിനെ ന്യായീകരിച്ച്‌​ രംഗത്തെത്തിയതെന്ന്​ കെ. സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാല്‍ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ്.ഹലാല്‍ നല്ല ഭക്ഷണം എങ്കില്‍ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടില്‍ ഹലാല്‍ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപല്‍ക്കരമായ നീക്കമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയമായ രീതിയില്‍ ഹലാൽ വിവാദം പ്രചരിക്കുന്നതിനിടെയാണ്​ ഹലാല്‍ ഭക്ഷണത്തിന്‍റെ യാഥാര്‍ഥ്യം വ്യക്​തമാക്കി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്​.എന്നാൽ ഹലാല്‍ ചേരിതിരിവിന്​ സംഘ്​പരിവാര്‍ ആസൂത്രിത ശ്രമം നടത്തുന്നു എന്ന പിണറായി വിജയന്‍റെ പ്രസ്​താവന​ സുരേന്ദ്രനെ ചൊടിപ്പിച്ചു​. ബി.ജെ.പി പാലക്കാട് ജില്ലാ നേതൃയോ​ഗത്തില്‍ സംസാരിക്കവെയാണ്​ സുരേന്ദ്രന്‍റെ വിദ്വേഷ പ്രസംഗം.

The post മുഖ്യമന്ത്രി ഹലാലിനെ ന്യായീകരിക്കുന്നത്​ അടുത്തിടെ വീട്ടില്‍ അത്​ കിട്ടുന്നതിനാലെന്ന് കെ. സുരേന്ദ്രന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZwJ5xQ
via IFTTT

No comments