Recent Posts

Breaking News

Latest News

മാഡ്രിഡ് : ലോകരാജ്യങ്ങളില്‍ ഭീതി പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്നു. സ്പെയിനിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ദിവസമാണ് സ്പെയിനിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ വ്യക്തിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണ് ഒമിക്രോണ്‍. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്.

The post ഭീതി പരത്തി ഒമിക്രോണ്‍ : സ്പെയിനിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3FYKahz
via IFTTT

No comments