Recent Posts

Breaking News

Latest News

ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ സ്‌കൂളുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനം. 29ാം തീയതി മുതല്‍ 1 മുതല്‍ 12 വരെയുളള ക്ലാസുകളിലാണ് ഇത് നടപ്പിലാക്കുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

പുതിയ വകഭേദത്തിന് സൂപ്പര്‍ സ്‌പ്രെഡറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.’ഇന്ത്യയില്‍ ഇതുവരെ പുതിയ വേരിയന്റിന്റെ കേസുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും, മധ്യപ്രദേശില്‍ ജനങ്ങളുടെ ജാഗ്രതയ്ക്കായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, ചില അധിക മുന്‍കരുതലുകള്‍ എടുക്കും,’ മുഖ്യമന്ത്രി ചൗഹാന്‍ പറഞ്ഞു.

The post ഒമിക്രോണ്‍; മധ്യപ്രദേശില്‍ സ്‌കൂളുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/317GbQL
via IFTTT

No comments