Recent Posts

Breaking News

Latest News

ചെന്നൈ : തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രി വിട്ടു. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു.അദ്ദേഹം തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസ്സം (ബ്ലോക്ക്) പരിഹരിക്കുന്ന പ്രക്രിയയ്ക്കു വിധേയനായിരുന്നു.

തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തക്കുഴലില്‍ തടസ്സം കണ്ടെത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്നലെ ആശുപത്രിയിലെത്തി നടനെ കണ്ടിരുന്നു.

അതേസമയം രജനിയുടെ ആരോഗ്യത്തിനുവേണ്ടി ആയിരക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനകളും വഴിപാടുകളും ക്ഷേത്രങ്ങളില്‍ തുടരുകയാണ്. മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തില്‍ വഴിപാടായി ആരാധകര്‍ മണ്ണു തിന്ന് പ്രാര്‍ത്ഥനകള്‍ നടത്തി. നടന്റെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ ഒട്ടേറെ വഴിപാടുകള്‍ നടത്തിയതായി ദേവസ്വം വകുപ്പ് അറിയിച്ചു.

The post രജനികാന്ത് ആശുപത്രി വിട്ടു ; മണ്ണു തിന്നും പ്രാര്‍ത്ഥനകള്‍ നടത്തിയും നടന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ തമിഴ് മക്കള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZGRwGr
via IFTTT

No comments