Recent Posts

Breaking News

Latest News

തിരുവനന്തപുരം : ആദ്യകാല സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ്ബെല്‍റ്റ് മണി (കെ വേലായുധന്‍ നായര്‍-86) അന്തരിച്ചു.നാല്‍പ്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രാഹകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1968ല്‍ സത്യന് നായകനായി ഇറങ്ങിയ മിടുമിടുക്കിയാണ് ആദ്യചിത്രം. 1970ല്‍ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെല്‍റ്റിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേരു തന്റെ പേരിനോടുകൂടി ചേര്‍ത്തു. 1990ല് ‘കമാണ്ടർ’ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

സംവിധായകന് ജോഷിയുടെ ഗുരുനാഥനാണ്. വലിയശാലയിൽ മാദവൈവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില് 22നായിരുന്നു ജനനം. ഇരണിയൽ ഭഗവതിമന്ദിരത്ത് ശ്രീമതിയമ്മയാണ് ഭാര്യ. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

The post ആദ്യകാല സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3w1b18R
via IFTTT

No comments