Recent Posts

Breaking News

Latest News

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്കൂള്‍ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വൻ വിവാദമാകുന്നു.

അതേസമയം സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലും സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി രംഗത്തെത്തി. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ എന്ത് അറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ഷാഹിദ കമാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. അത്തരക്കാര്‍ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ലെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ പറഞ്ഞത്. വാക്സിന്‍ വിമുഖതയ്ക്ക് ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത് മതപരമായ കാരണങ്ങളാണ് എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നു.

അലര്‍ജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകര്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചത്. ഇവര്‍ക്ക് ഓണ്‍ലെെന്‍ ക്ലാസ് നിര്‍ദേശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ വാക്സീന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ ഇത്തരം അധ്യാപകര്‍ എന്ത് അറിവാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതെന്ന ചോദ്യവുമായി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു.

The post മതപരമായ കാരണങ്ങള്‍ കൊണ്ട് വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ല ; ഷാഹിദ കമാല്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3Buj1Al
via IFTTT

No comments