Latest News
കൊച്ചി : വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹർജി ഹൈകോടതി ഒക്ടോബര്‍ നാലിന് പരിഗണിക്കാന്‍ മാറ്റി.
കക്ഷിചേരാന്‍ വിസ്മയയുടെ പിതാവ് നല്കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. കുറ്റപത്രം നല്‍കിയെന്നും 96 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കിരണ്‍കുമാറിന്റെ ആവശ്യം.ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജാമ്യ ഹർജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
The post വിസ്മയയുടെ മരണം : ഭര്‍ത്താവിന്റെ ജാമ്യ ഹർജി മാറ്റി first appeared on Keralaonlinenews.from Keralaonlinenews https://ift.tt/2WpUYEo
via IFTTT
No comments