Recent Posts

Breaking News

Latest News

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വാങ്ങുന്നത് നിര്‍ത്തുന്നു. വിലക്കൂടുതലും വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്തതുമാണ് സ്പുട്‌നിക് വാക്‌സിനോട് ആശുപത്രികള്‍ ‘നോ’ പറയാന്‍ കാരണം. 18 ഡിഗ്രി സെല്‍ഷ്യസ് താപനനിലയില്‍ വാക്‌സിന്‍സൂക്ഷി ക്കണമെന്നതും വെല്ലുവിളിയാണെന്ന് ആശുപത്രികള്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ വിതരണ കമ്പനിയായ ഡോക്ടര്‍ റഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ കമ്പനി ഉത്പാദിപ്പിച്ചു. എന്നാല്‍ സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമ്പോള്‍ ഒരു ഡോസിന് 995 രൂപ നല്‍കി ആരും സ്പുട്‌നിക് വാക്‌സിന്‍ വാങ്ങാന്‍ എത്തുന്നില്ലെന്ന വസ്തുതയാണ് ആശുപത്രികള്‍ ചൂണ്ടിക്കാട്ടുന്നത്.

The post സ്വകാര്യ ആശുപത്രികള്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വാങ്ങുന്നത് നിര്‍ത്തുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Y3cvmg
via IFTTT

No comments