Recent Posts

Breaking News

Latest News

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. കോഴിക്കോടും മലപ്പുറവും അദ്ദേഹം സന്ദര്‍ശിക്കും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഉയര്‍ത്തിയ വിമര്‍ശനവും സുധീരന്റെ രാജിയും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാവും.

The post രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും; സംസ്ഥാന നേതൃത്വത്തിലെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3m7Ur2z
via IFTTT

No comments