Recent Posts

Breaking News

Latest News

ബ്രിട്ടനില്‍ കോവിഡ് ഇതര മരണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജൂലൈ മാസം തുടക്കംമുതല്‍ തന്നെ, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം മരണങ്ങളും കൃത്യസമയത്ത് രോഗാവസ്ഥ കണ്ടുപിടിക്കാതെ വന്നതിനാലാണ്.

ശൈത്യകാലത്ത് തണുപ്പ് മൂലവും, മറ്റ് ഇന്‍ഫെക്ഷനുകള്‍ മൂലവും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇത്തരമൊരു വേനല്‍ക്കാലത്ത് ഇത് അസാധാരണമാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

എന്‍ എച്ച് എസ് പൂര്‍ണമായി കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരെ അപകടത്തിലാക്കുമെന്ന് വിവിധ ചാരിറ്റി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. 18 മാസത്തോളം ചികിത്സകള്‍ക്കുള്ള കാലതാമസം വന്നതാണ് ഇപ്പോള്‍ മരണ നിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

The post ബ്രിട്ടനില്‍ കോവിഡ് ഇതര മരണങ്ങള്‍ ഉയരുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3i8tQkT
via IFTTT

No comments