Recent Posts

Breaking News

Latest News

പുരാവസ്തു വ്യാപാരമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും. മോന്‍സണിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
എച്ച്എസ്ബിസി ബാങ്കില്‍ തട്ടിപ്പിനായി വ്യാജരേഖയുണ്ടാക്കി. ഇതുവഴി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. അതിനാല്‍ മോന്‍സണിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. അതേസമയം പരാതിക്കാര്‍ പണം നല്‍കിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് മോന്‍സണിന്റെ അഭിഭാഷകന്‍ വാദിച്ചത്.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഞായറാഴ്ചയാണ് മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

The post മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kLJl3I
via IFTTT

No comments