Recent Posts

Breaking News

Latest News

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോന്‍സണ്‍ സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

The post മോന്‍സണ്‍ ചമച്ചത് 262000 കോടി രൂപയുടെ വ്യാജ രേഖയെന്ന് റിപ്പോര്‍ട്ട് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ijg7rh
via IFTTT

No comments