Recent Posts

Breaking News

Latest News

കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ രണ്ടുദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയായി. കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച അവലോകന പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം. ശ്രീനഗര്‍, ബഡ്ഗാം, ബാരാമുള്ള എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായാണ് മന്ത്രി എത്തിയത്. ചരാരെഷരീഫില്‍ 11.30 കോടി ചെലവിട്ടു സ്ഥാപിച്ച ഉപജില്ലാ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച അവലോകന പരിപാടിയുടെ ഭാഗമായി ഏകദേശം 70 കേന്ദ്ര മന്ത്രിമാര്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. താഴേത്തട്ടിലുള്ള ആളുകളുമായി ബന്ധപ്പെടുന്നതിനും ജമ്മു കശ്മീരിലെ വിവിധ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുമാണ് ഇത്. കശ്മീരിലെത്തിയ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബഡ്ഗാം ജില്ലയില്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, ആദിവാസികള്‍, പിആര്‍ഐമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

790 കോടി രൂപയുടെ വികസന പരിപാടികളാണ് കശ്മീരില്‍ നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ബഡ്ഗാം ജില്ലാ ഭരണകൂടവുമായി മന്ത്രി അവലോകന യോഗങ്ങള്‍ നടത്തി.

The post കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ രണ്ടുദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയായി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2XPles2
via IFTTT

No comments