Recent Posts

Breaking News

Latest News

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് വളാഞ്ചേരി സ്റ്റേഷന്‍ എസ് എച്ച് ഒ എസ് അഷ്‌റഫ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി രണ്ടാമതും വിവാഹിതനായിരുന്നു.

സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയില്‍ നാല് മക്കളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

The post പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചു വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് മലപ്പുറത്ത് അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ieKDTd
via IFTTT

No comments