Recent Posts

Breaking News

Latest News

കണ്ണൂർ : തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റും കെ.പി.എസ്.ടി എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയും സംയുക്തമായി ഇറക്കുന്ന ആംബുലൻസ് ഒക്ടോബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിർധനർക്ക് നിരവധി സഹായങ്ങൾ നൽകുന്ന കൂട്ടായ്മയാണ് ജയ്ഹിന്ദ്. തളിപ്പറമ്പ് നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിർധന രോഗികളെ കണ്ടെത്തി മാസം തോറും ഒരു ലക്ഷം രൂപയുടെ മരുന്നുകൾ ഇവർ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവർക്ക് ഭക്ഷ്യധാന്യ കിറ്റുകളും നൽകി. കെ.പി.എസ്.ടി.എയുമായി ചേർന്നാണ് ഇവർ പുതിയ ആംബുലൻസ് പുറത്തിറക്കുന്നത്.

ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജയ്ഹിന്ദ് പ്രസിഡന്റ് കെ.വി.ടി.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മാവില പത്മനാഭൻ, കോ-ഓർഡിനേറ്റർ കെ.വി. മഹേഷ്, കെ.പി.എസ്.ടി.എ നേതാക്കളായ ഇ.വി.സുരേശൻ, പി.വി. സജീവൻ എന്നിവരും പങ്കെടുത്തു.

The post ആംബുലൻസ് സേവനമൊരുക്കി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റും കെ.പി.എസ്.ടി എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mbTXs9
via IFTTT

No comments