Recent Posts

Breaking News

Latest News

മഥുര : ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്.കൃഷ്ണന്‍ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് (അഷ്ടമി). ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്.

ജന്മാഷ്ടമി മഥുരയിലും (ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നു) ഗുജറാത്തിലും രാജസ്ഥാനിനും വളരെ ആഘോഷപൂ‍ര്‍വ്വമായാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.

വിശ്വാസികള്‍ ഈ ദിവസം മുഴുവന്‍ ഉപവസിക്കും. ചിലര്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും അര്‍ദ്ധരാത്രി വരെ ഉറങ്ങാതിരിക്കുകയും ചെയ്യും. കൃഷ്ണന്‍ അര്‍ദ്ധരാത്രിയില്‍ ജനിച്ചതിനാല്‍, ഈ സമയത്താണ് പൂജ നടത്തുന്നത്. ഈ വര്‍ഷം പൂജകള്‍ ഓഗസ്റ്റ് 30ന് രാത്രി 11:59നും ഓഗസ്റ്റ് 31ന് രാത്രി 12:44നും ഇടയിലായിരിക്കും നടത്തുക. ഒത്തുചേരലുകള്‍ ഇല്ലാതെയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷം. സ്വന്തം വീടുകളില്‍ തന്നെ ഭക്തി നിര്‍ഭരമായ ചടങ്ങുകളോട് കൂടിയ ആഘോഷങ്ങള്‍ നടക്കും.

ഭക്തവത്സലനായ ശ്രീകൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഈ കാര്യങ്ങള്‍ എന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാം.

ഇഷ്ട ഭക്ഷണം

ഉണ്ണികൃഷ്‌ണന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെണ്ണ, കുഞ്ഞുന്നാളില്‍ വെണ്ണ കട്ട് തിന്നതുമായി ബന്ധപ്പെട്ട ഉണ്ണിക്കണ്ണന്റെ രസകരമായ കഥകള്‍ ഏറെയുണ്ട്.

ഇഷ്ട പുഷ്പം

തുളസിയിലയോടാണ് കൃഷണന് ഏറ്റവും പ്രിയം. ഇതുമായി ബന്ധപ്പെടുത്തി ഒരു കഥയുണ്ട്. പൂര്‍വ്വജന്മത്തില്‍ വിഷ്ണു ഭക്തയായ വൃന്ദ എന്ന രാജകുമാരിയായിരുന്നു തുളസി. പക്ഷെ, വൃന്ദയുടെ ഭര്‍ത്താവായ ശംഖാസുരനെ വധിക്കാനായി മഹാവിഷ്ണു അവളെ വഞ്ചിച്ചു. ഇതില്‍ മനംനൊന്ത് വൃന്ദ അവളുടെ ജീവനൊടുക്കി. എന്നാല്‍, മഹാവിഷ്ണു അവളില്‍ സംപ്രീതനായി അവളെ എന്നെന്നേക്കുമായി തന്‍റെ ഒപ്പം ചേര്‍ക്കുവാന്‍ തുളസിച്ചെടിയായി അവള്‍ക്ക് പുനര്‍ജന്മമേകി.

ഇഷ്ട നിറം

കൃഷ്ണന്റെ ഇഷ്ടനിറം മഞ്ഞയാണ്. കൃഷ്ണ വിഗ്രഹങ്ങളില്‍ പലനിറത്തിലുള്ള വസ്ത്രങ്ങളുടുപ്പിക്കാറുണ്ടെങ്കിലും മഞ്ഞ തന്നെയാണ് ഭഗവാന് ഏറ്റവുമിഷ്ടപ്പെട്ട നിറം.

ഇഷ്ട നിവേദ്യം

ചില വീടുകളില്‍ ബാലഗോപാലന്‍റെ വിഗ്രഹം തേനും പാലും കൊണ്ട് അഭിഷേകം ചെയ്യാറുമുണ്ട്. ജന്മാഷ്ടമി നാളില്‍ പഞ്ചാമൃതം ഉണ്ടാക്കുവാനായും തേനും പാലും ഉപയോഗിക്കാറുണ്ട്.

The post ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഒത്തുചേരലുകള്‍ ഇല്ലാതെ ഇത്തവണ ജന്മാഷ്ടമി ആഘോഷം,ഭഗവാനെ പ്രീതിപ്പെടുത്താന്‍.. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kzZ0C1
via IFTTT

No comments