Recent Posts

Breaking News

Latest News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിക്കു പിറകില്‍ കെട്ടിവലിച്ച സംഭവത്തില്‍ വിചിത്ര നടപടിയുമായി പ്രാദേശിക ഭരണകൂടം.പ്രതിയുടെ വീട് ജെ.സി.ബി ഉപയോഗിച്ച്‌ പൊളിച്ചുമാറ്റുകയാണ് ചെയ്തത്.

കനയ്യലാല്‍ ഭീല്‍ എന്ന നാല്‍പതുകാരനെയാണ് ലോറിക്കു പിറകില്‍ കെട്ടിവലിച്ചത്. ഇതേത്തുടര്‍ന്ന് കനയ്യലാല്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതി മഹേന്ദ്ര ഗുര്‍ജാറിന്റെ വീട് പ്രദേശിക ഭരണകൂടം തകര്‍ത്തുകളഞ്ഞത്.

ചെറിയ ഒരു സംഭവത്തില്‍ നിന്നാണ് കനയ്യലാല്‍ ഭീലിനെതിരായ ആള്‍ക്കൂട്ട ആക്രമണത്തിലേക്കും കെട്ടിവലിക്കലിലേക്കും എത്തിച്ചത്. പാലുമായി ബൈക്കില്‍ പോവുകയായിരുന്ന ഛിത്താര്‍ മാല്‍ ഗുര്‍ജാര്‍ എന്നയാള്‍ കനയ്യലാലിനെ ഇടിച്ച്‌ അപകടമുണ്ടായിരുന്നു. ഇതോടെ പാല്‍ മുഴുവന്‍ റോഡില്‍ ഒഴുകി. എന്നാല്‍ സംഭവത്തിനു പിന്നാലെ, കനയ്യലാല്‍ കവര്‍ച്ചാശ്രമം നടത്തിയെന്ന് പറഞ്ഞ് സുഹൃത്തുക്കളെയും കൂട്ടി ഛിത്താര്‍ മാല്‍ ഗുര്‍ജാര്‍ മര്‍ദിക്കുകയായിരുന്നു.തുടര്‍ന്ന് കയറില്‍ കെട്ടി ലോറിക്കുപിറകില്‍ വലിച്ചുകൊണ്ടുപോവുകയും ചെയ്തു.

ഛിത്താര്‍ മാല്‍ ഗുര്‍ജര്‍ (32), മഹേന്ദ്ര ഗുര്‍ജര്‍ (40), ഗോപാല്‍ ഗുര്‍ജര്‍ (40), ലോകേഷ് ബാല (21), ലക്ഷ്മണ്‍ ഗുര്‍ജര്‍ എന്നീ അഞ്ചു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ബാക്കി മൂന്നുപേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.

The post ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ച പ്രതിയുടെ വീട് പൊളിച്ചുമാറ്റി ഭരണകൂടം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kDICjS
via IFTTT

No comments