Recent Posts

Breaking News

Latest News

പത്തനംത്തിട്ട : അഷ്ടമിരോഹിണിയോടനുബന്ധിച്ച്‌ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് വള്ളസദ്യ നടക്കും. 11 മണിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു വള്ളസദ്യ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴഞ്ചേരി, മാരാമണ്‍, കീഴ്വന്‍മഴി പള്ളിയോടങ്ങള്‍ മാത്രമാണ് വള്ളസദ്യയില്‍ പങ്കെടുക്കുക.

ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങള്‍ക്ക് ആചാരപരമായ സ്വീകരണം നല്‍കും. മൂന്ന് പള്ളിയോടങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി 4 ഓഡിറ്റോറിയങ്ങളിലാണ് വള്ളസദ്യ നല്‍കുക. ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.

The post ആറന്മുള വള്ളസദ്യ ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2UYjiMR
via IFTTT

No comments