Recent Posts

Breaking News

Latest News

കാക്കനാട് : തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയിൽ വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് തയ്യാറാകും.ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലൻസ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചെന്നാണ് സൂചന.

നഗരസഭ അദ്ധ്യക്ഷയുടെ മുറി തുറക്കാൻ അനുവദിക്കരുതെന്ന് വിജിലൻസ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിൻ സീൽ ചെയ്തിരുന്നു. തന്‍റെ സാന്നിദ്ധ്യത്തിൽ വിജിലൻസ് മുറി തുറന്ന് പരിശോധിച്ചാൽ തടയില്ലെന്നാണ് അജിത തങ്കപ്പനും വ്യക്തമാക്കിയിട്ടുള്ളത്. തുടർച്ചയായ അവധി ദിവസങ്ങൾക്ക് ശേഷം നഗരസഭ ഓഫീസ് തുറക്കുന്ന ഇന്ന് ഇക്കാര്യങ്ങളിൽ തുടർനടപടികളും ഉണ്ടാകും.

The post തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം : വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2V1NXcb
via IFTTT

No comments