Recent Posts

Breaking News

Latest News

ഡി.സി.സി പുനസംഘടനയോടെ എ ഗ്രൂപ്പ് പിളര്‍പ്പിലേക്ക്. തിരുവഞ്ചൂര്‍ രാധാൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പുതിയ നേതൃത്വത്തോടൊപ്പം ചേര്‍ന്നതോടെ ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി പരസ്യമായി വിമര്‍ശനം ഉന്നയിച്ചിട്ടും പിന്തുണ നല്കാന്‍ പല നേതാക്കളും തയ്യാറായില്ല. കോട്ടയത്ത് തിരുവഞ്ചൂരിന്റെ നോമിനി അധ്യക്ഷനായതോടെ സ്വന്തം തട്ടകത്തില്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്. കേഡര്‍ സംവിധാനം പോലെ പ്രവര്‍ത്തിച്ചിരുന്ന എ ഗ്രൂപ്പ് അപ്പാടെ ശിഥിലമാകുന്ന കാഴ്ചയാണ് പുനസംഘടനയോടെ കാണാനായത്. ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായതാകട്ടെ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിക്കും. വലം കൈയ്യായി കൂടെ നിന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അകന്നു തുടങ്ങിയെന്നാണ് വിവരം.സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഇത് പ്രകടമായിരുന്നു.

കെ.സി ജോസഫ് , കെ ബാബു, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ പുതിയ നേതൃത്വത്തിന്റെ തണലിലേക്ക് ചാഞ്ഞു കഴിഞ്ഞു. ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ചത് പോലും പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ മുന്‍ നിര്‍ത്തിയെന്ന് വ്യക്തം. ഇതോടെ തട്ടകമായ കോട്ടയം ജില്ലയില്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് ശക്തി ക്ഷയിച്ച് തുടങ്ങി. മുന്‍പ് കാണാത്ത വിധം വിമര്‍ശം ഉന്നയിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കാന്‍ തിരുവഞ്ചൂര്‍ പോലും എത്തിയില്ല. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ താല്പര്യമനുസരിച്ചല്ല പ്രഖ്യാപനം ഉണ്ടായത്. ഉമ്മന്‍ ചാണ്ടി നല്കിയ മൂന്ന് പേരുകളില്‍ ആദ്യത്തേത് തന്നെ തിരുവഞ്ചൂരിന്റെ നോമിനിയായ നാട്ടകം സുരേഷായിരുന്നു. തിരുവഞ്ചൂരിനും കെ.സി വേണുഗോപാലിനും പി.ടി തോമസിനും ഏറെ വേണ്ടപ്പെട്ട സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയത് ഉമ്മന്‍ ചാണ്ടിക്കുള്ള തിരിച്ചടിയായി തന്നെ വിലയിരുത്താം.

The post ഡി.സി.സി പുനസംഘടനക്ക് പിന്നാലെ എ ഗ്രൂപ്പ് പിളര്‍പ്പിലേക്ക് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38opAsk
via IFTTT

No comments