Recent Posts

Breaking News

Latest News

അമേരിക്ക കാബൂള്‍ വിട്ടതോടെ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി താലിബാന്‍. പഞ്ച് ശീര്‍ പിടിക്കാനുള്ള പോരാട്ടവും താലിബാന്‍ തുടങ്ങിയിട്ടുണ്ട് .

20 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയിരിക്കുകയാണ്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേരില്‍ താലിബാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. സമുന്നത നേതാവ് ഹിബതുല്ല അഖുന്ത് സാദയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പുരോഗമിക്കുന്നത്. ഭരണത്തലപ്പത്ത് ആരാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. താലിബാനു കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച് ശീറില്‍ അധികാരം പിടിക്കാന്‍ കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

The post സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി താലിബാന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WLGzlQ
via IFTTT

No comments