Recent Posts

Breaking News

Latest News

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാര്‍ക്കിലുള്ള നാല് തടയണകളും പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്.
ഒരുമാസത്തിനകം പൊളിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്തിന് കലക്ടറുടെ നിര്‍ദേശം നല്‍കി. തടയണകള്‍ പൊളിച്ചുനീക്കാനുള്ള ചെലവ് പാര്‍ക്കിന്റെ ഉടമകളില്‍ നിന്ന് ഈടാക്കണം.

നീര്‍ച്ചാലുകള്‍ തടയുന്നതും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതും കുറ്റകരമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എകിരെ നടപടിയെടുക്കാത്തതില്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് കളക്ടറുടെ ഉത്തരവ്

The post പിവി അന്‍വറിന്റെ പാര്‍ക്കിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3yCJKt4
via IFTTT

No comments