Recent Posts

Breaking News

Latest News

ബെയ്ജിങ് : കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഉണ്ടാകുന്ന അഡിക്ഷന്‍ നിയന്ത്രിക്കാനായി കര്‍ശന നിയമം കൊണ്ടുവന്നിരിക്കുകയാണ് ചൈന.ചൈനയിലെ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ വെള്ളി, ശനി, ഞായര്‍ ദിനസങ്ങളിലും മറ്റു അവധി ദിവസങ്ങളുലും ഒരു മണിക്കൂര്‍ മാത്രമാണ് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാവുക. രാത്രി എട്ട് മുതല്‍ ഒന്‍പത് വരെയാണ് ഗെയിം കളിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.

നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ കുട്ടികള്‍ക്ക് ഗെയിം ലഭ്യമാവാതിരിക്കാനുള്ള നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ ഇഡ്മിനിസ്‌ട്രേഷന്‍ ഗെയിം കമ്ബനികള്‍ക്ക് നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കുട്ടികള്‍ക്ക് ദിവസവും 90 മിനിറ്റ് സമയവും അവധി ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ സമയവും മാത്രമേ ഓണ്‍ലൈന്‍ ഗെയിമുകള്‍ ലഭ്യമാക്കാവൂ എന്ന നിയന്ത്രണം ചൈന നേരത്തെ കൊണ്ട് വന്നിരുന്നു. രാത്രിയില്‍ പത്ത് മണിക്കും രാവിലെ എട്ട് മണിക്കുമിടയില്‍ കുട്ടികള്‍ ഗെയിം കളിക്കുന്നത് ഒഴിവാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ചൈനയിലെ മുന്‍നിര ഗെയിം കമ്ബനിയായ ടെന്‍സന്റ് കൊണ്ട് വന്നിരുന്നു.

The post കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ അവധി ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രം ; കടുത്ത നിയന്ത്രണവുമായി ചൈന first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zvECs9
via IFTTT

No comments