Recent Posts

Breaking News

Latest News

ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമത ശബ്ദം ഉയര്‍ത്തിയ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഗോപിനാഥ് പാര്‍ട്ടി വിട്ടാല്‍ സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ സി.പി.എമ്മില്‍ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഗോപിനാഥ് മാധ്യമങ്ങളെ കാണും.

ഏറെ ജനസ്വാധീനം ഉള്ള എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടാല്‍ സി.പി.എമ്മില്‍ ചേരും എന്ന വിവരമാണ് പുറത്ത് വരുന്നത്. സി.പി.എം നേതാക്കള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. കോണ്‍ഗ്രസിലെ കലഹം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി എ.കെ ബാലന്‍ ആദ്യ പൊട്ടിതെറി പാലക്കാടായിരിക്കുമെന്ന് പറഞ്ഞ് വെക്കുന്നു. നാല് പതിറ്റാണ്ടായി കോണ്‍ഗ്രസ് മാത്രം ഭരിച്ച് വരുന്ന പെരിങ്ങോട്ട്കുര്‍ശ്ശി പഞ്ചായത്ത് ഉള്‍പെടെ തങ്ങള്‍ക്ക് ലഭിക്കുമെന്നതാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടല്‍.
പെരിങ്ങോട്ട് കുര്‍ശ്ശി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ഇന്നലെ ഗോപിനാഥിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഗോപിനാഥ് എന്ത് തീരുമാനം എടുത്താലും അതിനെപ്പം നില്‍ക്കാനാണ് ഭരണ സമിതിയുടെ തീരുമാനം.

The post എ.വി ഗോപിനാഥ് സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്ന് സൂചന first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3yys8yI
via IFTTT

No comments