Recent Posts

Breaking News

Latest News

കണ്ണൂർ : കോവിഡ് മൂലം നിർത്തിവെച്ച കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവിസ് ഇന്നു മുതൽ സർവീസ് നടത്തും എന്നാൽ ചിറക്കൽ ഉൾപെടെയുള്ള സ്‌റ്റേഷനുകള ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്.പ്രധാന സ്​റ്റേഷനുകളിൽ ഒഴികെ നിർത്തിവെച്ച, കൗണ്ടർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകളുടെ വിതരണവും റെയിൽവേ പുനരാരംഭിക്കും.

കോവിഡ് ലോക്ഡൗണിനുമുമ്പ് പാസഞ്ചർ ട്രെയിനിന് ഉണ്ടായിരുന്ന സ്​റ്റോപ്പുകളിൽനിന്ന് ചിറക്കൽ, ചന്തേര, കളനാട് എന്നീ സ്​റ്റോപ്പുകൾ ഒഴിവാക്കിയാണ് പുതിയ ട്രെയിൻ സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്​റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ ആവശ്യാർഥം ഇത് പുനഃസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പഴയ ട്രെയിൻ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും സമയത്തിനനുസൃതമായി 9.30ന് മുമ്പേ എത്തിയിരുന്നു.ജനപ്രതിനിധികളുടെയും പാസഞ്ചർ അസോസിയേഷനുകളുടെയും യാത്രക്കാരുടെയും മറ്റും നിരന്തര ആവശ്യത്തെ തുടർന്നാണ്,​ ഈ സ്​റ്റേഷനുകളിൽ ആദ്യം വൈകിയെത്തിയിരുന്ന ട്രെയിൻ നേരത്തെയാക്കാൻ റെയിൽവേ തീരുമാനിച്ചത്. പുതിയ സർവിസിനും പഴയ സമയക്രമം തുടരണമെന്നും സേവ് ഉപ്പള റെയിൽവേ സ്​റ്റേഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടു.

The post കണ്ണൂർ-മംഗളൂരു പ്രത്യേക ട്രെയിൻ ഇന്നു മുതൽ : ചിറക്കലിൽ സ്റ്റോപ്പില്ല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2XZjfkS
via IFTTT

No comments