Recent Posts

Breaking News

Latest News

തളിപ്പറമ്പ: എസ്.എം.എ – ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ പിഞ്ചുകുഞ്ഞ് മുഹമ്മദ് ഖാസിമിന്റെ ചികിത്സക്ക് ഇതുവരെയായി 17.38 കോടി രൂപ ലഭിച്ചു.

ഈ സാഹചര്യത്തിൽ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ തിങ്കളാഴ്ച ബാങ്കുകളിൽ അപേക്ഷ നൽകും.

ഖാസിം മോന്റെ ചികിത്സക്കായി സഹായിച്ച ഓരോ സുമനസുകളെയും ഞങ്ങൾ നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി തളിപ്പറമ്പിൽ അറിയിച്ചു.

നിലവിൽ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭ്യമായ 17.38 കോടി രൂപയിൽ 8.5 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയാണ്.

2021 ജൂലൈ 16 നാണ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. അക്കൗണ്ടുകൾ ആരംഭിച്ച് പ്രവർത്തനം തുടങ്ങിയത് ജൂലൈ 27 നാണ്. തുടക്കത്തിൽ വളരെ മന്ദഗതിയിലാണ് ഫണ്ട് വരവ് ഉണ്ടായത്. എന്നാൽ മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി 8.5 കോടി രൂപ ഖാസിമിന്റെ ചികിത്സക്കായി നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഫണ്ടിന് വേഗത കൈ വന്നത്.

സഹായം നൽകിയവരിൽ എല്ലാ ജാതി – മത – രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവരും ഉണ്ട്. എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ സുനിജ ബാലകൃഷ്ണൻ പറഞ്ഞു.

ഇതുവരെ ഖാസിം ചികിത്സാ ഫണ്ടിലേക്ക് സഹായം നൽകാനായി വിവിധയിടങ്ങളിൽ ധനസമാഹരണം നടക്കുന്നുണ്ട്. അത്തരം ആളുകൾ അടുത്ത ദിവസം തന്നെ സമാഹരിച്ച തുക ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് എത്തിച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഖാസിം ചികിത്സക്കായി ഫണ്ട് സമാഹരണം നടത്താൻ തയ്യാറായവർ ഇനി അതിൽ നിന്നും പിന്മാറണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചികിത്സാ സഹായ കമ്മിറ്റി ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം. അജ്മൽ, ഉനൈസ് എരുവാട്ടി, മീഡിയാ കൺവീനർ റിയാസ് കെ.എം.ആർ എന്നിവരും പങ്കെടുത്തു.

The post എസ്.എം.എ ബാധിച്ച കുഞ്ഞു ഖാസിമിന്‍റെ ചികിത്സക്കും 18 കോടി ലഭിച്ചു; മലയാളി പൊളിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mHMrHu
via IFTTT

No comments