Recent Posts

Breaking News

Latest News

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ ഇന്നും ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.

ഇന്ന് രാവിലെ 9.45ന് ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യും. അതേസമയം ലോകസഭയില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം എം.പിമാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.

The post പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3laujoU
via IFTTT

No comments