Recent Posts

Breaking News

Latest News

റിമാന്റില്‍ കഴിയുന്ന മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ ഇന്ന് അമ്മയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോയേക്കും. പൊലീസ് അകമ്പടിയില്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്ന് പ്രതികള്‍ പിന്നോട്ടുപോയെന്നാണ് സൂചന.

പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ ജയിലിലെത്തി കാണാന്‍ അഭിഭാഷകന്‍ അനുമതി തേടിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് തീരുമാനമെടുക്കുക. മുട്ടില്‍ മരം മുറി കേസില്‍ ഇന്ന് കൂടുതല്‍ പ്രതികളുടെ അറസ്റ്റിനും സാധ്യതയുണ്ട്.

പ്രതികളുടെ അപേക്ഷ കോടതി തള്ളിയതോടെ ബന്ധുക്കള്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ ഇന്നേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് മരിച്ച ഇത്താമ്മ അഗസ്റ്റിന്റെ മൃതദേഹം വാഴവറ്റയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിന്റെ അനുവാദത്തോടെ പൊലീസ് സുരക്ഷയില്‍ പ്രതികളെ കൊണ്ടുപോകുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

The post മുട്ടില്‍ മരംമുറി കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BVOb5a
via IFTTT

No comments