Recent Posts

Breaking News

Latest News

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമായി തുടരുന്നു.ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെള്ളപ്പൊക്കത്തില്‍ 3 പേര്‍ മരിച്ചു.

ഗംഗാ നദിയിലെ ജലനിരപ്പും ഉയര്‍ന്നു. രാജസ്ഥാന്‍ , മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചു. ഹിമാച്ചല്‍ പ്രദേശില്‍ മഴയോടൊപ്പം മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മാണ്ഡി ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ചണ്ഡീഗഡ് മണാലി ദേശിയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പശ്ചിമബംഗാളിലും മഴ കനത്ത മഴ തുടരുകയാണ്.

ഡല്‍ഹിയില്‍ യമുന നദി തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. യമുന നദിയുടെ തീറത്തുനിന്നു ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

The post ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം; മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jczMc2
via IFTTT

No comments