Recent Posts

Breaking News

Latest News

പരിയാരം: കോണ്‍ട്രാക്ടറെ വെട്ടിപരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍, ബംഗളൂരിവിലേക്ക് കടന്ന രണ്ടുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം.

ക്വേട്ടേഷന്‍ കൊടുത്ത കണ്ണൂരിലെ കേരളാ ബാങ്ക് ഉദ്യോഗസ്ഥയും അറസ്റ്റിലായേക്കും. നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ്(36)നെയാണ് ഇന്നലെ രാത്രി പരിയാരം സി ഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. അതിയടത്തെ എഞ്ചിനീയറും കരാറുകാരനുമായ പി.വി.സുരേഷ്ബാബുവിനൊണ്(52) കഴിഞ്ഞ ഏപ്രില്‍ 19 ന് രാത്രി ഒന്‍പത് മണിയോടെ വീട്ട് വരാന്തയില്‍ ഇരിക്കവെ കാറിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ്ബാബുവിനെ വെള്ള മാരുതി കാറിലെത്തിയവരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബപരമായ പ്രശ്‌നങ്ങളാണ് ക്വട്ടേഷന്‍ കൊടുക്കാനും അക്രമം നടത്താനും കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തവരികയാണ്. ഈ കേസില്‍ ഇനി മൂന്നുപേര്‍കൂടി പിടിയിലാവാനുണ്ട്. ഇതില്‍ രണ്ടുപേര്‍ ബംഗളൂരുവിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും സൂചനയുണ്ട്. പ്രതികള്‍ ബി.ജെ.പി.ബന്ധമുള്ളവരാണെന്നും പോലീസ് സൂചിപ്പിച്ചു.

The post പരിയാരത്ത് കോണ്‍ട്രാക്ടറെ വെട്ടിപരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2V7IP68
via IFTTT

No comments