Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പൊതുവെ നിയന്ത്രണ വിധേമായെങ്കിലും കേരള, മഹാരാഷ്‌ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് ആശങ്ക തുടരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ 37,566 പുതിയ കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 907 മരണങ്ങളും. 102 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന വര്‍ദ്ധന 40,000ത്തിന് താഴെ എത്തുന്നത്.കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ പ്ളസ് ബാധിച്ച്‌ മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, പഞ്ചാബ്, ആന്ധ്ര, കേരളം, തമിഴ്നാട്, കര്‍ണാടക, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളിലായി 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച്‌ വിവരം പുറത്തു വിടുമെന്നും വ്യാപനം നോക്കി കണ്ടെയ്ന്‍മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.

The post കൊവിഡ് വ്യാപനം : 5 സംസ്ഥാനങ്ങളില്‍ ആശങ്ക തുടരുന്നുവെന്ന് കേന്ദ്രം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3drLSwe
via IFTTT

No comments