Recent Posts

Breaking News

Latest News

രാജ്യത്ത് ഇറക്കുമതി ചെയ്ത റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്‌സിന്‍ പൊതുജനങ്ങള്‍ക്കായുള്ള ട്രയല്‍ ആരംഭിച്ചു.ഹരിയാന ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ട്രയല്‍ ആരംഭിച്ചത്.
സ്വകാര്യ ആശുപത്രികള്‍ക്ക് 1145 രൂപയാണ് സ്പുട്‌നിക്ക് വാക്‌സിനായി ഈടാക്കുക.30 ലക്ഷം സ്പുട്‌നിക് ഡോസുകളാണ് രാജ്യത്ത് നിലവിലുള്ളത്. വാക്‌സിന്‍ 94.3 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ഏപ്രിലിലാണ് റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് വിക്ക് അനുമതി ലഭിച്ചത്. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്‌സിനുകള്‍.

The post സ്പുട്‌നിക് വാക്‌സിന്‍ പൊതുജനങ്ങള്‍ക്കായുള്ള ട്രയല്‍ ആരംഭിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3x0Lblf
via IFTTT

No comments