Recent Posts

Breaking News

Latest News

കൊല്ലം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും. പൊലീസ് കസ്റ്റഡിയിലുള്ള കിരണ്‍ കുമാറിനെ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

സ്ത്രീധനമായി ലഭിച്ച കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കിരണ്‍ നിരന്തരം വിസ്മയയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ കാര്‍ കിരണിന്റേതു തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് തെളിവെടുപ്പ്. കഴിഞ്ഞ ജനുവരിയില്‍ നിലമേലിലെ വീട്ടില്‍വച്ചും കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നു.

വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചന.166 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്‌മയ 185 സെന്‍റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്

The post കിരണിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിക്കും, കുറ്റപത്രം ഉടൻ സമർപ്പിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3h3N4YA
via IFTTT

No comments