Recent Posts

Breaking News

Latest News

ആലപ്പുഴ ചാരുംമൂട്ടില്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പത്തനാപുരം സ്വദേശി പ്രമോദിനെയാണ് ക്രൈംബ്രാഞ്ചിന്‍്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പത്തനാപുരം കണ്ടല്ലൂര്‍ സ്വദേശി ഇര്‍ഷാദ് മുഹമ്മദാണ് കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു.

ചാരുംമൂട്ടിലെ വര്‍ക്ഷോപ്പ് ജീവനക്കാരനായിരുന്ന പത്തനാപുരം കണ്ടള്ളൂര്‍ നവിതാ മന്‍സിലില്‍ 24 വയസുള്ള ഇര്‍ഷാദ് മുഹമ്മദിനെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പത്തനാപുരം പുന്നല സ്വദേശി പ്രമോദിനെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ ടീം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത്.

2013 ജൂണ്‍ 27 ന് രാത്രി ചാരുംമൂടിനു സമീപം ഇര്‍ഷാദ് താമസിച്ചിരുന്ന വാടക വീട്ടിലായിരുന്നു കൊലപാതകം നടന്നത്. 26 ന് ചാരുംമൂട്ടിലെത്തിയ പ്രമോദും ഇര്‍ഷാദും അന്ന് വാടക വീട്ടല്‍ താമസിച്ചു. പിറ്റേ ദിവസം പുറത്ത് പോയി പ്രമോദ് കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ വിറ്റ് ബാറില്‍ പോയി മദ്യപിച്ച്‌ രാത്രിയോടെ ഇരുവരും മടങ്ങിയെത്തുകയും ചെയ്തു.

ഇതിനുശേഷം ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തമ്മില്‍ തല്ലുണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇര്‍ഷാദിനെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതി രാത്രി തന്നെ കടന്നുകളയുകയും ചെയ്തു. സംഭവം നടന്ന് മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

The post അമ്മിക്കല്ലുകൊണ്ട് സുഹൃത്തിനെ തലക്കടിച്ച്‌ കൊന്ന കേസ്; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hmcIXt
via IFTTT

No comments