Recent Posts

Breaking News

Latest News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് മെട്രോ സര്‍വീസ് നടത്തുക. 53 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 15 മിനുറ്റ് ഇടവേളകളിലും മെട്രോ സര്‍വീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ഇടവേളകളില്‍ കുറവ് വരുത്തും. കോവിഡ് മാനദണ്ഡം പാലിച്ച്‌ കൊണ്ടായിരിക്കും സര്‍വീസുകള്‍.

തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ ലോക്ക്ഡൌണ്‍ ഉണ്ടാകും. തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ക്ഡൌണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6നും 12നും ഇടയിലായതിനാലാണ് സെമി ലോക്ക്ഡൌണ്‍.

The post ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍; കൊച്ചി മെട്രോ സര്‍വീസ് തുടങ്ങും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jJs23x
via IFTTT

No comments