Recent Posts

Breaking News

Latest News

ആലപ്പുഴ : നഗരത്തിലെ സക്കറിയ ബസാര്‍, വലിയകുളം, വട്ടപ്പള്ളി എന്നീ വാര്‍ഡുകളില്‍ നിന്നും ബിരിയാണി കഴിച്ച നാല്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇന്നലെ രാവിലെ ജനറല്‍ ആശുപത്രി, വനിതശിശു ആശുപത്രി എന്നിവിടങ്ങളിലാണ് കഴിച്ചവര്‍ ചികിത്സക്കായി എത്തിയത്. ആരുടെയും നിലഗുരുതരമല്ല. കുട്ടികളില്‍ എട്ടു മുതല്‍ 16 വയസുവരെ പ്രായമുള്ളവരുണ്ട്.

രോഗ ശമനമുണ്ടായതോടെ ഇന്നലെ വൈകിട്ടോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങി. ബിരിയാണിക്ക് ഉപയോഗിച്ച ഇറച്ചിയിലെ ഗുണ നിലവാരമില്ലായ്മയാണ് ഛര്‍ദ്ദിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

The post ആലപ്പുഴയിൽ ബിരിയാണി കഴിച്ച നാല്പതോളം പേര്‍ ആശുപത്രിയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3duaJiJ
via IFTTT

No comments