Recent Posts

Breaking News

Latest News

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസിസിഐ സ്ഥിരീകരിച്ചു. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക. ഉയരുന്ന കൊവിഡ് ബാധയ്ക്കിടയിലും ഇന്ത്യയില്‍ ലോകകപ്പ് നടത്തുന്നതിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റിയതായി ബിസിസിഐ പ്രഖ്യാപിച്ചത്.

യുഎഇയിലേക്ക് ഐപിഎല്‍ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഒമാനില്‍ നടത്തുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പില്ല. മത്സരക്രമം ഉടന്‍ അറിയിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി.

ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂണ്‍ 28 വരെയാണ് സമയം നീട്ടി നല്‍കിയിരുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു.

The post ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി ; ബിസിസിഐയുടെ സ്ഥിരീകരണം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3x40wBs
via IFTTT

No comments