Recent Posts

Breaking News

Latest News

ഹവായി ചെരുപ്പ് ധരിച്ച് നടക്കുന്ന സാധാരണക്കാരെ പോലും വിമാനയാത്രക്കാരായി മാറ്റാന്‍ മോദി ഭരണം പ്രാപ്തരാക്കിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ്. മോദി അധികാരത്തില്‍ എത്തുമ്പോള്‍ പൊള്ളയായതും ആഭ്യന്തര പ്രശ്‌നങ്ങളും നിറഞ്ഞ രാജ്യമായിരുന്നു ഇന്ത്യയെന്നും അഴിമതിയും ഭീകരവാദവും ഉച്ച സ്ഥായില്‍ ആയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ഏഴ് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നല്‍കിയെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എല്ലാം വികസിപ്പിച്ചു. 22 എയിംസ് ആശുപത്രികളും 300 മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു
കോവിഡില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി പരിശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.

The post ഹവായ് ചെരുപ്പ് ഇടുന്നവര്‍ പോലും വിമാന യാത്രക്കാരായി; മോദിയുടെ ഭരണത്തെ പുകഴ്ത്തി യോഗി ആദിത്യനാഥ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3g23u1U
via IFTTT

No comments