Recent Posts

Breaking News

Latest News

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമന്ന് കെ മുരളീധരന്‍. താന്‍ ആ സ്ഥാനത്തേക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കാര്യം കാണുകയാണെന്ന് കെ മുരളീധരന്‍. ഈ പ്രവര്‍ത്തനശൈലിയാണ് തിരഞ്ഞെടുപ്പ് പരാജയത്തിലെത്തിച്ചത്. കോണ്‍ഗ്രസില്‍ അണികളില്ല. നേതാക്കളുടെ കൂട്ടമാണ് ഉള്ളതെന്ന് മുളീധരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ട് ടൈം ഭാരവാഹികളാണ് കോണ്‍ഗ്രസിന്റെ ശാപം. പുതിയ അധ്യക്ഷന്‍ വരുന്നതോടെ ജംബോ കമ്മിറ്റികളെ പരിച്ചു വിടുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന് സൂചന . മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. എന്നാല്‍ ആരാകണം പുതിയ അധ്യക്ഷന്‍ എന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല.
കെ സുധാകരന്റെ പേരിനു മുന്‍തൂക്കം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്ന് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയില്‍ വന്നിട്ടുണ്ട്.

The post കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കും ; കെ മുരളീധരന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3c74MYw
via IFTTT

No comments