Recent Posts

Breaking News

Latest News

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും നിലപാട് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തേടിയിട്ടുണ്ട്. പരീക്ഷാ ഫലം നിര്‍ണയിക്കുന്നതില്‍ പദ്ധതി തയാറാക്കണമെന്നും സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തണമെന്നും അഭിഭാഷക മമതാ ശര്‍മ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഹര്‍ജിയെ എതിര്‍ത്ത് കേരളത്തിലെ കണക്ക് അധ്യാപകന്‍ ടോണി ജോസഫും അപേക്ഷ നല്‍കി. പരീക്ഷ റദ്ദാക്കുന്നതില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നാളെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂല നിലപാടിലാണ്. എന്നാല്‍ ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.

The post പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3c36HNA
via IFTTT

No comments