Recent Posts

Breaking News

Latest News

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നല്‍കിയ അപേക്ഷയാണ് അഡ്മിനിസ്‌ട്രേഷന്‍ തള്ളിയത്. എന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍ നടപടിയ്‌ക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സിപിഐഎം നേതാവും എംപിയുമായ എളമരം കരീം അറിയിച്ചു. യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.

‘ലക്ഷദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവര്‍ക്ക് ഭയമാണ്. ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്’ – എളമരം കരീം പറഞ്ഞു.

വി ശിവദാസന്‍, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ എഐസിസി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.

The post ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചത് യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന ഭരണകൂടത്തിന്റെ ആശങ്ക മൂലമെന്ന് എളമരം കരിം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fCcfkx
via IFTTT

No comments