Recent Posts

Breaking News

Latest News

2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യ കൈവരിച്ചത് നാല് പതിറ്റാണ്ടിനിടെ ഏറ്റവും മോശം വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് 7.1 ശതമാനമായി കുത്തനെ കുറഞ്ഞു.

തിങ്കളാഴ്ച ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദമായ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജിഡിപി വളര്‍ച്ച 1.6 ശതമാനമായി ഉയര്‍ന്നു.

നിര്‍മാണ, സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവന മേഖലയില്‍ എല്ലാം നെഗറ്റീവ് വളര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ മൂന്നുനാലു പാദങ്ങളില്‍ പല മേഖലകളും വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. മൂന്നാം പാദത്തില്‍ 0.5 ശതമാനവും നാലാം പാദത്തില്‍ 1.6 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

201920 സാമ്പത്തിക വര്‍ഷത്തില്‍ നാലു ശതമാനത്തിന്റെ കുറവാണ് ജിഡിപിയില്‍ ഉണ്ടായിരുന്നത്.

2021 ജനുവരിമാര്‍ച്ച് കാലയളവില്‍ എല്ലാ മേഖലകളും പൂര്‍ണമായും തുറക്കുകയും സ്ഥിതി സാധാരണ നിലയിലാവുകയും ചെയ്തിട്ടും നാലാം പാദത്തിലെ വളര്‍ച്ചയും പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല.

The post തകര്‍ന്നടിഞ്ഞ് ജിഡിപി; ഇന്ത്യയില്‍ 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ച first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vEXyCM
via IFTTT

No comments