Recent Posts

Breaking News

Latest News

കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യു.എ.ഇ. കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ അയ്യായിരം ദിര്‍ഹമായിരിക്കും പിഴ. 2016ല്‍ ആവിഷ്‌കരിച്ച ഫെഡറല്‍ നിയമത്തിലെ 35,60 എന്നീ വകുപ്പുകള്‍ കുട്ടികളുടെ അവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. കുട്ടികളെ അവഗണിക്കുക, ഉപേക്ഷിക്കുക, ജാഗ്രത പുലര്‍ത്താതിരിക്കുക തുടങ്ങിയവയെല്ലാം കുറ്റമായാണ് നിയമം പറയുന്നത്. കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗദര്‍ശനവും പരിചരണവും നല്‍കേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കുണ്ട്. കുട്ടികള്‍ക്ക് മാന്യമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതും രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. അനിവാര്യമായ കാരണങ്ങള്‍ ഇല്ലാതെ കുട്ടികള്‍ക്ക് പഠനാവസരം നിഷേധിക്കുന്നതും കുറ്റകൃത്യമായാണ് യു.എ.ഇ നിയമം വിലയിരുത്തുന്നത്. കുട്ടികളെ അവഗണിക്കുകയോ അവരോടുള്ള ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ അയ്യായിരം ദിര്‍ഹം വരെ ഫൈന്‍ ഈടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

The post കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യു.എ.ഇ. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fVW9Rz
via IFTTT

No comments