Recent Posts

Breaking News

Latest News

സോഷ്യല്‍ മീഡിയയിലൂടെ ചതിയില്‍ അകപ്പെട്ടതിനെ കുറിച്ച് നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍. ആരാധികയെന്ന പേരില്‍ പാതിരാത്രിയും പുലര്‍ച്ചെയെന്നുമില്ലാതെ ചാറ്റ് ചെയ്യും. പുലര്‍ച്ചെ രണ്ടു മണി സമയത്തു വീഡിയോ കാള്‍ വിളിക്കുന്നു, പ്രത്യക്ഷപ്പെടുന്നത് നഗ്‌നഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട്, പിന്നാലെ ഭീഷണിയും. വീഡിയോ കോളില്‍ വന്ന് പണം തട്ടുന്ന സംഘത്തിന്റെ ഇരയായതിനെ കുറിച്ചാണ് മിനിസ്‌ക്രീന്‍ താരമായ സിദ്ധാര്‍ഥ് പറയുന്നത്.

സിദ്ധാര്‍ഥ് വേണുഗോപാലിന്റെ കുറിപ്പ്:

ആരാധികയെന്ന വ്യാജേന പാതിരാത്രിയും പുലര്‍ച്ചെയെന്നുമില്ലാതെ ചാറ്റ് ചെയ്തും പുലര്‍ച്ചെ രണ്ടു മണി സമയത്തു വീഡിയോ കാള്‍ വിളിക്കുന്നു, ആ ആദ്യ കോളില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ തന്റെ നഗ്‌നഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട്.. സ്വാഭാവികമായും നമ്മള്‍ അവരുടെ വഴിയില്‍ ആയെന്നു തോന്നിയാല്‍ പിന്നീട് ഞാന്‍ എല്ലാരേം അറിയിക്കും നിന്റെ പെരുമാറ്റം എന്നൊക്കെ പറഞ്ഞു ഭീഷണിയും.

വീഡിയോ കോളില്‍ ആ സ്ത്രീ വന്നു തന്റെ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചതും പ്രദര്‍ശിപ്പിച്ചതൊന്നും അവര്‍ പറയില്ല.. ഇങ്ങനെയുള്ള സ്ത്രീകളുടെ പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നു എനിക്ക് തോന്നുന്നു.. മാന്യമായി കഴിയുന്നവരെ പ്രലോഭിപ്പിച്ചു നമ്മളെ അവരുടെ വഴിയിലാക്കിയിട്ടു പിന്നെ ഭീഷണി.

എന്റെ സുഹൃത്തിനു കഴിഞ്ഞ ദിവസം ഇങ്ങനൊരു അനുഭവം ഉണ്ടായിരുന്നു. അവനത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയുകയും ചെയ്തു.. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവം. ഇവരൊക്കെ എന്തിനാണോ എന്തോ ഇങ്ങനെ ഇറങ്ങിയേക്കുന്നെ.

The post വീഡിയോ കോളില്‍ നഗ്‌നഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു, പിന്നാലെ ഭീഷണിയും ; തട്ടിപ്പ് സംഘത്തിന് ഇരയായതിനെ കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3uBVSII
via IFTTT

No comments