Recent Posts

Breaking News

Latest News

തി​രു​വ​ന​ന്ത​പു​രം : യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മാ​ണ് സ്വ​പ്ന സു​രേ​ഷി​നെ പ​രി​ച​യ​മെ​ന്നും തീ​ര്‍ത്തും പ്ര​ഫ​ഷ​ന​ലാ​യ ബ​ന്ധ​മാ​ണ് അ​വ​രോ​ട്​ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. സ്വ​പ്ന സു​രേ​ഷ് ഒ​രു പ​വ​ര്‍ ബ്രോ​ക്ക​റാ​യി​രു​ന്നെ​ന്ന്​ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തെ​പോ​യ​ത് പി​ഴ​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്വ​പ്ന​യെ കൂ​ടു​ത​ലാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണ്.പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക്ഷ​ണി​ക്കു​ന്ന​തൊ​ഴി​ച്ചാ​ല്‍ സ്വ​പ്ന എ​ന്തെ​ങ്കി​ലും സ​ഹാ​യം ത​ന്നി​ല്‍​നി​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ള്‍ കൂ​ടെ​യു​ള്ള​പ്പോ​ള്‍ ത​െന്‍റ സ​ഹാ​യം അ​വ​ര്‍ക്ക് ആ​വ​ശ്യ​മി​ല്ല. കൃ​ത്യ​മാ​യ ഇ​ന്‍​റ​ലി​ജ​ന്‍​സ് വി​വ​ര​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ല​ഭി​ച്ചി​ല്ല. വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം എ​ന്ന​തി​നെ എ​ങ്ങ​നെ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​റി​യി​ല്ല.

ബ​ന്ധു​വാ​ണ് സ്വ​പ്ന എ​ന്ന്​ ശി​വ​ശ​ങ്ക​ര്‍ ഒ​രു​ത​വ​ണ പ​റ​ഞ്ഞ​ത് അ​വ​രെ കൂ​ടു​ത​ല്‍ വി​ശ്വ​സി​ക്കാ​ന്‍ കാ​ര​ണ​മാ​യി. സ​ന്ദീ​പി​നെ​യും സ​രി​ത്തി​നെ​യും പ​രി​ച​യ​മി​ല്ല. സ​ന്ദീ​പി​നെ ക​ണ്ടി​ട്ടു​പോ​ലു​മി​ല്ല. സ​രി​ത്തി​നെ ഒ​രു​ത​വ​ണ സ്വ​പ്ന​ക്കൊ​പ്പം ക​ണ്ടെ​ങ്കി​ലും നേ​രി​ട്ട് പ​രി​ച​യ​മി​ല്ല.

സ്പീ​ക്ക​റാ​യി പ്ര​വ​ര്‍ത്തി​ച്ച അ​ഞ്ച് വ​ര്‍ഷ​ത്തി​ല്‍ ഏ​റ്റ​വും വി​ഷ​മം തോ​ന്നി​യ​ത് ത​ന്നെ​ക്കു​റി​ച്ച്‌ ഇ​ല്ലാ​ക്ക​ഥ​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ ആ​രോ​പ​ണ​മാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ്. സ്പീ​ക്ക​റാ​യ​തി​നാ​ല്‍ തു​റ​ന്ന്​ പ്ര​തി​ക​രി​ക്കാ​നോ തി​രി​ച്ച​ടി​ക്കാ​നോ പ​റ്റി​ല്ല. നി​യ​മ​സ​ഭ​യി​ല്‍ ഉ​യ​ര്‍​ന്ന വി​വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ കൂ​ട്ടാ​യ നീ​ക്കം മ​ന്ത്രി​മാ​രു​ടെ ഇ​ട​യി​ല്‍ നി​ന്നു​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

The post സ്വപ്നയെ തിരിച്ചറിയാതെ പോയത്​ പിഴവ്​ : സ്പീ​ക്ക​ര്‍ പി. ശ്രീരാമകൃഷ്​ണന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3t3qhPk
via IFTTT

No comments