Recent Posts

Breaking News

Latest News

പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി കാജല്‍ സിന്‍ഹയെ കൊന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കുറ്റപ്പെടുത്തി ഭാര്യ നന്ദിത സിന്‍ഹ. കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയായി ചുരുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ എട്ടുഘട്ടമായി നടത്തിയ കമ്മീഷനെതിരെ നന്ദിത സിന്‍ഹ പൊലീസില്‍ പരാതി നല്‍കി.

ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുദീപ് ജെയ്‌നും സഹ ഉദ്യോഗസ്ഥരും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്നും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ മുന്‍ഗണന നല്‍കിയതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അവശേഷിച്ച ഘട്ടങ്ങളെങ്കിലും ഒന്നാക്കാന്‍ ഏപ്രില്‍ 16നും 20നും രണ്ടുതവണ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. പക്ഷേ, കണ്ണില്‍ പൊടിയിടുന്ന നടപടികളുമായി കമ്മീഷന്‍ അവ തിരസ്‌കരിച്ചു. കല്‍ക്കത്ത ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തലയില്‍ തൂങ്ങിനില്‍ക്കുന്ന മഹാദുരന്തത്തെ കുറിച്ചുള്ള എല്ലാ സൂചനകളും കമ്മീഷന്‍ അവഗണിക്കുകയായിരുന്നു,’ നന്ദിത നല്‍കിയ പരാതിയില്‍ പറയുന്നു.

The post ‘ഭര്‍ത്താവിനെ കൊന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍’: പരാതി നല്‍കി ബംഗാളില്‍ കോവിഡ് ബാധിച്ച് മരിച്ച തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ ഭാര്യ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ntfVHA
via IFTTT

No comments