Recent Posts

Breaking News

Latest News

നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു. തന്റെ ഭാഗം കൂടികേട്ട ശേഷമേ കേസില്‍ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്ന് തടസഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന കണക്കുക്കൂട്ടലിലാണ് രമേശ് ചെന്നിത്തലയുടെ തടസഹര്‍ജി.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.

The post നിയമസഭ കയ്യാങ്കളി കേസ്; പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3u7IGvO
via IFTTT

No comments