Recent Posts

Breaking News

Latest News

ബിജെപി ഐടി സെല്ലില്‍ നിന്നും വധഭീഷണി നേരിടുന്ന നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വീറ്റിലൂടെയാണ് പാര്‍വതി സിദ്ധാര്‍ത്ഥിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്.

‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും’ എന്നാണ് പാര്‍വതിയുടെ ട്വീറ്റ്.

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട്ടിലെ ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയയെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം ഫോണ്‍ വിളികള്‍ വന്നുവെന്നും എന്നാല്‍ നിശബ്ദനാകില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

The post ‘സിദ്ധാര്‍ഥിനൊപ്പം ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട് ; നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3gM0w3L
via IFTTT

No comments